Friday, December 22, 2006

Raappakshi chodhichu (രാപ്പക്ഷി ചോദിച്ചു)

Download this
ഒരു പഴയ ഭക്തി ഗാനം (devotional song). വരികള്‍ മുഴുവന്‍ ശരിയാണൊ എന്നുറപ്പില്ല.

Album: Panchajanyam (പാഞ്‌ചജന്യം)

Clue to identify raga: This raga is some times compared with AnandaBhairavi (ആനന്ദ ഭൈരവി) because they have similar swaras.

18 comments:

Anonymous said...

ഗൌരീളതി?

വിശ്വപ്രഭ viswaprabha said...

എന്റെ വോട്ടും ആ ഗൌഡയ്ക്കു തന്നെ

Ramakrishnan(രാമകൃഷ്ണന്‍‌) said...

അടിപൊളി! രണ്ടു ദിവസമായി എല്ലാവരേയും തമാശപ്പനി ബാധിച്ചൂ എന്ന് തോന്നുന്നു.
ഇഞ്ചിപ്പെണ്ണെ, ഈ പാട്ടിന്റെ രാഗം ഗൂഗിളില്‍ പ്രത്യക്ഷപ്പെടുന്നില്ല അല്ലേ?!!
Any more takers?

സു | Su said...

രീതിഗൌള :)

qw_er_ty

Anonymous said...

വിശ്വപ്രഭ,
ഏതു രീതിയിലും ഗൌഡ ജയിച്ചേക്കും!

വിശ്വപ്രഭ viswaprabha said...

1. “പ്രണതോസ്മി ഗുരുവായുപുരേശം“

(ചിത്രം: സിന്ദൂരരേഖ)

2.
നിന്നുവിനാ മറിഗലദാ ഗതി
ലോകമുലോനിരഞ്ജിനീ
നിഖിലജനനി മൃഡാനി ഭവാനി അംബ

പന്നഗഭൂഷണുനി റാണി പാര്‍വ്വതി ജനനി അംബപരാകു
സേയക രാദു വിനു ശ്രീ ബൃഹദംബവിനുമു....

(രൂപകം:ശ്യാമശാസ്ത്രി:തെലുഗു)

വിശ്വപ്രഭ viswaprabha said...

ഒന്നാം രാഗം പാടി...
(തൂവാനത്തുമ്പികള്‍)

ദിവാസ്വപ്നം said...

വളരെ നന്നായിരിക്കുന്നു രാമകൃഷ്ണജീ. അങ്ങയുടെ അയല്‍-പക്കക്കാരനായിരിക്കുന്നതൊരു ഗമയാണ്.

കണ്ടോ, രാഗത്തിന്റെ പേര് ഞാന്‍ പറയുന്നതിന് മുന്‍പ് വിശ്വേട്ടന്‍ ചാടിക്കയറിപറഞ്ഞുകളഞ്ഞു. അല്ലെങ്കില്‍ ഞാന്‍ പറഞ്ഞേനേ :))

ദേവന്‍ said...

ഒന്നാം രാഗം പാടി രീതിഗൌളയാണെന്ന് ആ പാട്ടിന്റെ അപ്പന്‍ പെരുമ്പാവൂരു തന്നെ പറഞ്ഞിട്ടുണ്ട്‌. പക്ഷേ ഇതു കേട്ടിട്ട്‌ അതുപോലെ തോന്നുന്നില്ലല്ലോ?

രാഗമെന്ന താളമെന്ന പുരിഞ്ചാ നാന്‍ പഠിത്തേന്‍
ഏളു കട്ടൈ എട്ടുകട്ടൈ തെരിഞ്ചാ നാന്‍ പഠിത്തേന്‍

ദിവാസ്വപ്നം said...

രാമകൃഷ്ണാജീ,

ഈമെയില്‍ വിലാസം ലഭ്യമാണോ, ഓര്‍, divaswapnam@yahoo.com-ലേയ്ക്ക് ഒരു ഈമെയില്‍ അയയ്ക്കുമോ, പ്ലീസ്...

Ramakrishnan(രാമകൃഷ്ണന്‍‌) said...

More songs in reethigowla (രീതിഗൌള):
kandu naan mizhikalil (i only recall the first para) - abhimanyu (കണ്ടു ഞാന്‍ മിഴികളില്‍ - അഭിമന്യു)
paripaalayamaam - swathi thirunal(പരിപാലയമാം - സ്വാതി തിരുനാള്‍)
janani ninuvina - subbaraaya shaastrikal

ദേവരാഗം,
വളരെ നല്ല observation. ഒരു ഒഴുക്കന്‍ മറുപടി: ഒരു രാഗത്തിന്‍ ഒന്നിലധികം ജീവ സ്വരങ്ങള്‍/സഞ്ചാരങ്ങള്‍ ഉണ്ടാവാം. പല പാട്ടുകള്‍ പല രീതിയില്‍ അവയെ explore ചെയ്യുന്നു. ഉദാ: മോഹനത്തില്‍ ഉള്ള പല പാട്ടുകളും തമ്മില്‍ കേള്‍ക്കാന്‍ ഒരു സാമ്യവും തോന്നില്ല. അന്യ സ്വരങ്ങള്‍, താളം etc. also contribute to this. ചുരുക്കത്തില്‍, ഒറ്റ പാട്ടിന് tap ചെയ്യാന്‍ പറ്റുന്നതിലും കൂടുതല്‍ scope/potential മിക്ക രാഗങ്ങള്‍ക്കും ഉണ്ട്.
anybody wants to add to this?

പാപ്പാന്‍‌/mahout said...

രാമകൃഷ്ണാ, പാട്ടുകളെല്ലാം കേള്‍ക്കാറും ആസ്വദിക്കാറുമുണ്ട്. സ്വന്തം വിവരമില്ലായ്മ നാട്ടുകാരെ പറകൊട്ടി അറിയിക്കണ്ടല്ലോ എന്നു കരുതി കമന്റൊന്നും അടിക്കാറില്ലെന്നേയുള്ളൂ. ഡാ വക്കാരി പറയുന്നപോലെ “കീപ്പിറ്റപ്പീ” (ഡാ വക്കാരി -> ഡാക്ടര്‍ വക്കാരി).

“പാഞ്ചജന്യം” എന്റെകുട്ടിക്കാലത്തു ദിവസേനയെന്നോണം കേട്ടിരുന്ന ഒരാല്‍‌ബമാണ്. കാരണം മറ്റൊന്നല്ല, ആ ഒരു കാസെറ്റേ വീട്ടിലുണ്ടായിരുന്നുള്ളൂ :-) വരികള്‍ പൊതുവെ രാമകൃഷ്ണനു തെറ്റിയിട്ടില്ല എന്നാണെന്റെ തോന്നല്‍. “വാര്‍‌മുകില്‍പ്പക്ഷിയുറഞ്ഞു” എന്നതിനെ “വാര്‍‌മുകില്‍പ്പക്ഷിയുലഞ്ഞു” എന്നാണ് ഞാനോര്‍‌ക്കുന്നത്. വരികളെല്ലാം രമേശന്‍ നായരുടെയും, സംഗീതം പെരുമ്പാവൂര്‍ ജി യുടെയും, ശബ്ദം ഉണ്ണിമേനോന്റെയും ആയിരുന്നു എന്നു തോന്നുന്നു ആ ആല്‍‌ബത്തില്‍, അല്ലേ?

Ramakrishnan(രാമകൃഷ്ണന്‍‌) said...

പാപ്പാന്‍, നന്ദി.
രമേശന്‍ നായര്‍ -പെരുംബാവൂര്‍ ഒരു നല്ല ടീം ആയിരുന്നു. കുറെയധികം നല്ല ലളിതഗാനങ്ങളും അവര്‍ ഒരുക്കിയിട്ടുണ്ട്. തൂവാനത്തുംബികള്‍ (ഒന്നാം രാഗം പാടി), ഇന്നലെ എല്ലാം പെരുംബാവൂരിന്റെതാണ്‍. പക്ഷെ എന്തുകൊണ്ടോ സിനിമയില്‍ അധികം കണ്ടിട്ടില്ല.

റീനി said...

രാമകൃഷ്ണാ, നല്ല സുന്ദരമായി പാടിയിരിക്കുന്നു. ഒറ്റയടിക്കിരുന്ന്‌ എല്ലാ പാട്ടുകളും കേട്ടു.

Ramakrishnan(രാമകൃഷ്ണന്‍‌) said...

റീനി,
താങ്ക്യൂ വെരി മച്ച്!

മൂര്‍ത്തി said...

ഇന്നാണ് ഈ ബ്ലോഗ് കണ്ടത്. നന്നായി പാടിയിട്ടുണ്ട്. രണ്ടു തവണ കേട്ടുകഴിഞ്ഞു. ഇന്ന് മുഴുവന്‍ ഇത് കേള്‍ക്കും. :) ഈ ആല്‍ബത്തിലെ മറ്റു പാട്ടുകളും ഇതില്‍ ഇടാമോ? കേസറ്റോ സി.ഡിയോ കിട്ടുന്നില്ല. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ആല്‍ബമാണ്. ഈ ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും രചിച്ചത് രമേശന്‍ നായര്‍ അല്ല. തങ്കന്‍ ത്രിരുവട്ടാര്‍ രണ്ടോ മൂന്നോ എണ്ണം എഴുതിയിട്ടുണ്ട്. ..

മൂര്‍ത്തി said...

രാപ്പക്ഷി ചോദിച്ചു എഴുതിയത് കൈതപ്രം ആണോ? ഒരു സുഹൃത്ത് പറഞ്ഞത് കൈതപ്രം ആണെന്നാണ്..

Ramakrishnan(രാമകൃഷ്ണന്‍‌) said...

മൂര്‍ത്തീ,
കേള്‍ക്കുന്നു എന്നറിഞ്ഞതില്‍‍ വളരെ സന്തോഷം.

ഇതിലെ മിക്ക പാട്ടുകളിലേയും ചില വരികള്‍ ഓര്‍മ്മയില്ല. ഒന്ന് തപ്പിയെടുക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ. എങ്കില്‍ തീര്‍ച്ചയായും പോസ്റ്റ് ചെയ്യാം.

ഈ ആല്‍ബം കയ്യില്‍ ഇല്ലാത്തതിനാല്‍ വരികള്‍ ആരെഴുതി എന്ന് ഒരു പിടിയും ഇല്ല.

-രാമകൃഷ്ണന്‍