Saturday, November 18, 2006

malayamaarutham - thumba poovil (മലയ മാരുതം - തുംബപ്പൂവില്‍ ഉണര്‍ന്നൂ)

Download this
Music: Johnson (ജോണ്‍സണ്‍)
Lyrics: Kaithapram (കൈതപ്രം)
Movie: അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്

16 cakravaakam janya (ചക്രവാകം)
Aa: S R1 G3 P D2 N2 S Av: S N2 D2 P G3 R1 S

Other film songs in this raga are:
Pularkaala sundara swapnathil - Oru may maasa pulariyil (പുലര്‍കാല സുന്ദര - മെയ് മാസ പുലരിയില്‍)
Brahma kamalam - Savidham (ബ്രഹ്മ കമലം - സവിധം)
Sindhooram peythirangi - Thooval kottaaram (സിന്ദൂരം പെയ്തിറങ്ങി - തൂവല്‍ കൊട്ടാരം)
Ushaa kiranangal pulki pulki - Guruvaayoor Kesavan (ഉഷാ കിരണങ്ങള്‍ - ഗുരുവായൂര്‍ കേശവന്‍)

The last para of Raagam Sree Raagam (രാഗം ശ്രീരാഗം)

സ്പെല്ലിംഗ് മിസ്റ്റേക്കുകള്‍ പൊറുക്കുക.

10 comments:

Kiranz..!! said...

മാഷെ..ഇ മെയില്‍ അഡ്രസ് ഒന്ന് പ്രൊഫൈലില്‍ ചേര്‍ക്കുകയോ, മറുപടി കമന്റില്‍ ഇടുകയോ ചെയ്യുമൊ ?

Ramakrishnan(രാമകൃഷ്ണന്‍‌) said...

ramakrishnan_r at hotmail dot com

വിശ്വപ്രഭ viswaprabha said...

നന്ദി രാമകൃഷ്ണാ.
ഉഷസ്സുപോലെത്തന്നെ മനോഹരമായ ഈ ഗാനം ‘സുനില്‍-20 വയസ്സ്‘’ എന്ന ചിത്രത്തിലേതാണ് എന്നു തോന്നുന്നു. വര്‍ഷം 1991.

(കൂട്ടത്തില്‍ ഇതുകൂടി ചേര്‍ത്തുകൊള്ളട്ടേ: ഹരിവര്‍ഷം - യൂറോപ്പ്,
ഹരിവാന്‍ - ഇന്ദ്രന്‍, ഹരിവാസം - അരയാല്‍,
ഹരിവാരം,ഹരിവാസരം -ഞായറാഴ്ച്ച (സൂര്യവാരം),
ഹരിവരാസനം - അയ്യപ്പസ്വാമിയുടെ പോലെയുള്ള ഇരിപ്പ്)


സാഹിത്യം:

മണിപ്രവാളം പൊഴിയും മാണിക്യക്കൈവിരലില്‍
പവിത്രമോതിരം ചാര്‍ത്തീ സൂര്യഗായത്രി
..

തുമ്പപ്പൂവില്‍ ഉണര്‍ന്നൂ വാസരം ഹരിവാസരം
തന്‍ തങ്കത്തൂവല്‍ കുടഞ്ഞൂ വിണ്ണിലുംഈ മണ്ണിലും|
നിള പാടുമ്പോള്‍ പുലരിയതിലാടുമ്പോള്‍
സൂര്യവദനം ദീപനാളങ്ങളായ്...||

തുമ്പപ്പൂവില്‍ ഉണര്‍ന്നൂ വാസരം ഹരിവാസരം
തന്‍ തങ്കത്തൂവല്‍ കുടഞ്ഞൂ വിണ്ണിലുംഈ മണ്ണിലും|


തൃത്താപ്പൂ നൃത്തം വെക്കും തൃത്താലക്കാവിന്നുള്ളില്‍
പൂക്കാലം തേവാരപ്പൂ ചൂടുമ്പോള്‍
കുന്നത്തും കോലോത്തും കണ്ടില്ലെന്തേ
ഇല്ലത്തെ മുറ്റത്തും വന്നില്ലെന്തേ
ശീവേലിക്കല്ലിലിരിക്കും പൂവാലിപ്പൂത്തുമ്പീ
പലനാടും മറുനാടും കണികണ്ടുവന്ന തുമ്പീ

തുമ്പപ്പൂവില്‍ ഉണര്‍ന്നൂ വാസരം ഹരിവാസരം
തന്‍ തങ്കത്തൂവല്‍ കുടഞ്ഞൂ വിണ്ണിലുംഈ മണ്ണിലും|


പലതുള്ളിപ്പൂന്തേന്‍‌മഴയും പുലികളിയില്‍ തളരും വെയിലും
മഴവില്ലും തെന്‍‌കാറ്റും താനാടുമ്പോള്‍
ഇന്നലെ നീയൂഞ്ഞാലില്‍ തൊട്ടില്ലെന്നോ
കണ്ടിട്ടും കുഞ്ഞാത്തോള്‍ മിണ്ടീലെന്നോ
എവിടെ നിന്‍ ഓടക്കുഴലും പാലാടത്തിരുമെയ്യും
ഉത്രാടത്തിരുനാളില്‍ തുടി തുള്ളിവന്നതുമ്പീ


തുമ്പപ്പൂവില്‍ ഉണര്‍ന്നൂ വാസരം ഹരിവാസരം
തന്‍ തങ്കത്തൂവല്‍ കുടഞ്ഞൂ വിണ്ണിലുംഈ മണ്ണിലും|
നിള പാടുമ്പോള്‍ പുലരിയതിലാടുമ്പോള്‍
സൂര്യവദനം ദീപനാളങ്ങളായ്||


തുമ്പപ്പൂവില്‍ ഉണര്‍ന്നൂ വാസരം ഹരിവാസരം
തന്‍ തങ്കത്തൂവല്‍ കുടഞ്ഞൂ വിണ്ണിലുംഈ മണ്ണിലും...


(ഈ പാട്ട് സൂ എടുത്തോളൂട്ടോ!)

Ramakrishnan(രാമകൃഷ്ണന്‍‌) said...

വിശ്വപ്രഭ,
'ഹരിവാസര'ത്തിന്‍ നന്ദി. അര്‍ത്ഥം അറിയില്ലായിരുന്നു.

രചന O.N.V ആണൊ? സംഗീതം? പണ്ടെന്നൊ കേട്ട ഓര്‍മ്മയില്‍ പാടിയതാണ്.

സു | Su said...

എനിക്ക് വേണ്ട. ഞാന്‍ ഒക്കെ വാങ്ങുന്നത് നിര്‍ത്തി. പാട്ടായാലും, പ്രണയമായാലും, പൂവായാലും, പൂത്തുമ്പി ആയാലും, ഒക്കെ തന്നിട്ട് പിന്നെ കണക്ക് പറയും ജനങ്ങള്‍.

qw_er_ty

Unknown said...

ഈ പാട്ട് പൂര്‍ത്തിയാകാതെ പോയ 'അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്' എന്ന പടത്തിലെയാണ്. ശില്പികള്‍: കൈതപ്രം-ജോണ്‍സണ്‍. അന്തരിച്ച ഏ.ടീ.അബുവായിരുന്നു സംവിധായകന്‍.

'സിന്ദൂരം പെയ്തിറങ്ങി....' മലയമാരുതമാണോ എന്ന് ഒരു സംശയമുണ്ട് രാമകൃഷ്ണന്‍.

വിശ്വപ്രഭ viswaprabha said...

നന്ദി സുരലോകം,
പല പാട്ടുകളുള്ള ഒരു കാസെറ്റില്‍ നിന്നും സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നതാണ്. പക്ഷേ മറ്റു വിവരങ്ങളൊന്നും അറിയില്ലായിരുന്നു. ഇതിന്റെ ഒപ്പമുള്ള വേറേ ഏതോ പാട്ടുകേട്ടിട്ടാണ് സുനില്‍-20 വയസ്സ് എന്നു പറഞ്ഞത്. എന്തായാലും ഇപ്പോളെങ്കിലും അറിഞ്ഞല്ലോ. നന്ദി!

Ramakrishnan(രാമകൃഷ്ണന്‍‌) said...

സുരലോഗം,
സിന്ദൂരം പെയ്തിറങ്ങി-യില്‍ ‘നി’ വരുന്നില്ലെന്ന് തോന്നുന്നു. വേറെ ഏത് രാഗം ആണ്‍ എന്ന് പിടിയുണ്ടൊ?

Unknown said...

അതെ, രാമകൃഷ്ണന്‍.'നി' കാണുന്നില്ല. ‍'ചക്രവാക'ജന്യമായ 'രസികരഞ്ജിനി'(സരിഗപധസ-സധപഗരിസ) എന്നൊരെണ്ണം പുസ്തകത്തില്‍ കാണുന്നുണ്ട്.

പാച്ചു said...

പാട്ടിഷ്ടപ്പെടാത്ത ആരുമില്ലല്ലോ.
പക്ഷെ,പലര്‍ക്കും പുതിയ സിനിമകളുടെ MP3- കിട്ടാന്‍ പലരുടെയും കാലു പിടിയ്ക്കെണ്ടി വരാറുണ്ട്‌.

MP3-ഡൗണ്‍ലോഡ്‌ ചെയ്യാന്‍ സാധിക്കുന്ന സൈറ്റുകളും കുറവാണ്‌.

എന്നാല്‍ മിയ്ക്ക സൈറ്റിലും പാട്ട്‌ on-line കേള്‍ക്കാം.

എന്നാല്‍ Total Recorder v4.4-എന്ന ഒരു പ്രോഗ്രാം ഉണ്ട്‌.
അവന്‍ പാട്ട്‌ കെള്‍ക്കെത്തന്നെ mp3 ആയി റെക്കോര്‍ഡും ചെയ്തോളും.
ഇനി Silent mode-ല്‍ ഇട്ടാല്‍ 5 മിനുറ്റ്‌ പാട്ട്‌ ഒന്നര മിനുറ്റ്‌ കൊണ്ട്‌`
റെക്കോര്‍ഡ്‌ ചെയ്യാം.

NOTE:- മൊബയിലില്‍ വര്‍ക്കു ചെയ്യുന്ന Vogg Orbis ഫോര്‍മാറ്റിലും വേണേല്‍ റെക്കോര്‍ഡു ചെയ്യാം.
പിന്നെ പാട്ടു മാത്രമല്ല Voice chat-ഉം റെക്കോര്‍ഡു ചെയ്യാം.