Sunday, December 31, 2006

Swarna chaamaram (സ്വര്‍ണ്ണ ചാമരം വീശിയെത്തുന്ന)

Lyrics Download this

Happy new year (നവവത്സരാശംസകള്‍)!

13 comments:

Ramakrishnan(രാമകൃഷ്ണന്‍‌) said...

Swarna chaamaram (സ്വര്‍ണ്ണ ചാമരം വീശിയെത്തുന്ന)

myexperimentsandme said...

ഗംഭീരം... നന്നായി ആസ്വദിച്ചു.

(യേശുദാസിനോട് വെല്‍ ഡണ്‍ ദാസേട്ടാ എന്നെങ്ങാനും പറയാന്‍ പറ്റിയാല്‍ ഉണ്ടാകാവുന്ന ചമ്മലോടു കൂടിത്തന്നെ).

പുതുവര്‍ഷത്തില്‍ കൂടുതല്‍ കൂടുതല്‍ ഗാനങ്ങള്‍ പാടാനും പറ്റട്ടെ, മറ്റെല്ലാ നല്ല കാര്യങ്ങളോടുമൊപ്പം. ആശംസകള്‍.

വേണു venu said...

രാമകൃഷ്ണന്‍ മാഷേ ആ ശബ്ദം ആസ്വദിക്കുന്നുണ്ടു്. പലപ്പോഴും കമന്‍റാറില്ലെങ്കിലും മനോഹരമായ ഗാനങ്ങളൊക്കെ ശേഖരിച്ചൂം വയ്ക്കുന്നുണ്ടു.
പുതു വര്‍ഷത്തില്‍ കൂടുതല്‍ ഗാനങ്ങള്‍ ഈ ബൂലോകത്തു് അലയടിക്കാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.

Ramakrishnan(രാമകൃഷ്ണന്‍‌) said...

വക്കാരിമഷ്ടാ,
അയ്യോ വല്ലാതെ പൊക്കല്ലേ. സുകുമാര്‍ അഴീക്കോട് പറയാറുള്ള പോലെ, ‘നക്ഷത്രമെവിടെ പുല്‍ക്കൊടിയെവിടെ’!!

venu,
കേള്‍ക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

രണ്ടു പേര്‍ക്കും നന്ദി.

Kumar Neelakandan © (Kumar NM) said...

പ്രിയ സുഹൃത്തേ, മനോഹരമായി പാടിയിരിക്കുന്നു. ഞാന്‍ അറിയാതെ എണിറ്റുപോകുന്നു. എന്റെ കൈകള്‍കൂപ്പാന്‍. ആ കൈകള്‍ ഒന്നു പിടിക്കാന്‍.

സന്തോഷം ഒരുപാട്. എന്റെ മനസില്‍ ഈ കുളിര്‍ പകര്‍ന്നതിനു.
ചിലപാട്ടുകളും പാട്ടുകാരും നമ്മളെ പിടിച്ചിരുത്തും, ഇപ്പോള്‍ നിങ്ങള്‍ ചെയ്തപോലെ.

അതുല്യ said...

ഒരു കുഞ്ഞുവാവ ഉറങ്ങുമ്പോള്‍ പോയി ഉമ്മ വച്ച്‌ അല്‍പ നേരം കൂടെ കിടന്ന ഒരു സുഖം പോലെ പാട്ട്‌ ഞാന്‍ ആസ്വദിച്ചു. ഇനിയും ഒരുപാട്‌ നല്ല സ്വരങ്ങള്‍ രാമൂനു ദൈവം തരട്ടെ.

സു | Su said...

പുതുവത്സരാശംസകള്‍. :)

Gopu said...

Nice one Ramakrishnan. This was my favorite in "radio" days of my life. After poor TV channels conquered the world, I never had a chance to listen to radio. Infact I donno where is that good old radio.

Ramakrishnan(രാമകൃഷ്ണന്‍‌) said...

kumar, അതുല്യ, സു, gopu,
എല്ലാവര്‍ക്കും വളരെ നന്ദി. ഓടിപ്പോയ് അടുത്ത പാട്ട് ചെയ്യാന്‍ ഇതില്‍പ്പരം പ്രചോദനം വേറെന്തു വേണം?!

gopu,
At the risk of sounding too old (!), let me add that my childhood days also revolved around radio, starting with prabhaatha geetham (prabhaatha bheri?), various sangeetha lessons, 1pm chalachithra gaanangal, 7.35pm etc. etc. Today there is an overload of music but still it's less satisfying.

myexperimentsandme said...

രാമകൃഷ്ണന്‍ മാഷേ, ഇതുമായി യാതൊരു വിധത്തിലും ബന്ധമില്ലാത്ത ഒരു അന്വേഷണം. പാട്ട് എന്ന ഒരൊറ്റ ബന്ധം മാത്രമുള്ളതുകൊണ്ട് ഇവിടെ ചോദിക്കുന്നു- ദയവായി ക്ഷമിക്കണം.

ഏഷ്യാനെറ്റില്‍ പണ്ടൊരു സംഗീത പഠന ക്ലാസ്സുണ്ടായിരുന്നു, രാവിലെ. അതില്‍ ഒരു പാട്ട് പഠിപ്പിച്ചതിന്റെ രണ്ടുവരി ഞാന്‍ ഇപ്പോള്‍ ഓര്‍ത്തിരിക്കുന്നത് ഇങ്ങിനെയാണ്:

എഴുത്താണി തുഞ്ചത്തേ കിളിമകളേ
എഴുത്തച്ഛന്‍ കൊഞ്ചിച്ച കവിമകളേ
നീ ചൊല്ലിയ........

ഈ പാട്ടിനെപ്പറ്റി താങ്കള്‍ക്കോ ഇവിടെ വന്നുപോകുന്ന ആര്‍ക്കെങ്കിലുമോ എന്തെങ്കിലും വിവരമുണ്ടെങ്കില്‍ ഒന്ന് പറയുമോ. ആ പാട്ട് അന്ന് വളരെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ പിന്നെ അത് കേട്ടിട്ടേ ഇല്ല.

ഈ ഒരു സ്വാര്‍ത്ഥത ഇവിടെ കാണിച്ചതിന് മാപ്പ്, മാപ്പ്, മാപ്പ്.

Ramakrishnan(രാമകൃഷ്ണന്‍‌) said...

ഇത് സായിപ്പ് തൊട്ടതിനും പിടിച്ചതിനും "i'm sorry, i'm sorry" എന്ന് പറയുന്ന പോലെയാണല്ലൊ! ഈ ബ്ലോഗില്‍ എന്തും പറയാനുള്ള license സിബു കുറച്ച് നാള്‍ മുന്‍പ് issue ചെയ്തിട്ടുണ്ട്!

എന്തായാലും, ആ പാട്ട് ഞാന്‍ ഓര്‍ക്കുന്നില്ല. മാപ്പ് ?!

Santhosh said...

പാട്ടുകള്‍ മിക്കതും കേള്‍ക്കാറുണ്ട്. നന്നായി എന്നല്ലാതെ ഒന്നും പറയാനില്ലാത്തതിനാല്‍ കമന്‍റ് ഇട്ടിട്ടില്ല. പുതുവത്സരാശംസകള്‍.

പിന്നെ, ‘നക്ഷത്രമെവിടെ പുല്‍ക്കൊടിയെവിടെ’ എന്ന് പറഞ്ഞത് എം. കൃഷ്ണന്‍ നായര്‍ ആണെന്നാണ് ഞാന്‍ വിചാരിച്ചു വച്ചിരുന്നത്.

Ramakrishnan(രാമകൃഷ്ണന്‍‌) said...

സന്തോഷ്,പുതുവത്സരാശംസകള്‍.
ശരിയായിരിക്കാം. എനിക്കും വല്യ ഓര്‍മ്മ ഇല്ല.