Saturday, December 30, 2006

Rama Katha gaanalayam (രാമകഥാ ഗാനലയം) - w/ Karaoke

Since this song conveys a sad mood, I thought I'll post it before the new year!

Download this
Music: Raveendran (രവീന്ദ്രന്‍‌)
Lyrics: Kaithapram (കൈതപ്രം)
Movie: Bharatham (ഭരതം)

Yesudas got a national award for this song.

Popular film songs in this raga include:
Anivaaka chaarthil njaan - Mayilpeeli (അണിവാകച്ചാര്‍ത്തില്‍ ഞാന്‍ - മയില്‍പ്പീലി)
Krishna thulasikkathirukal - Ulkkadal (കൃഷ്ണതുളസി - ഉള്‍ക്കടല്‍)
Mouname nirayum - Thakara (മൌനമേ നിറയും - തകര)
Nanda kisoraa hare maadhavaa - Ekalavyan (നന്ദകിഷോരാ ഹരേ - ഏകലവ്യന്‍)

What is the name of this raga?!

16 comments:

Ramakrishnan(രാമകൃഷ്ണന്‍‌) said...

Since this song conveys a sad mood, I thought I'll post it before the new year!

Song: Rama Katha gaanalayam (രാമകഥാ ഗാനലയം) w/ Karaoke
Music: Raveendran (രവീന്ദ്രന്‍‌)
Lyrics: Kaithapram (കൈതപ്രം)
Movie: Bharatham (ഭരതം)

Yesudas got a national award for this song.

Popular film songs in this raga include:
Anivaaka chaarthil njaan - Mayilpeeli (അണിവാകച്ചാര്‍ത്തില്‍ ഞാന്‍ - മയില്‍പ്പീലി)
Krishna thulasikkathirukal - Ulkkadal (കൃഷ്ണതുളസി - ഉള്‍ക്കടല്‍)
Mouname nirayum - Thakara (മൌനമേ നിറയും - തകര)
Nanda kisoraa hare maadhavaa - Ekalavyan (നന്ദകിഷോരാ ഹരേ - ഏകലവ്യന്‍)

What is the name of this raga?!

ദേവന്‍ said...

ശുഭപന്തുവരാളി.

മൌനമേ നിറയും ഒരു മറക്കാനാവാത്ത പാട്ടാണേ.
നാലുവരെ ചിന്ന സ്കൂളില്‍ പഠിക്കുമ്പോള്‍ കന്യാസ്ത്രീയമ്മമാരുടെയൊക്കെ മുന്നില്‍ “നീലാകാശവും മേഘങ്ങളും” “ഈശ്വരനെ തേടി” ഒക്കെ പാടി ചില്ലറ മുട്ടായിയൊക്കെ സമ്മാനം വാങുമആയിരുന്നു. അഞ്ചില്‍ പട്ടണത്തിലെ സ്കൂളിലായി. അവിടെ യുവജനോത്സവത്തിനു പാട്ടിനു ചേര്‍ന്നു, പിന്നേ നമ്മള്‍ വല്യ പാട്ടുകാരനല്ലേ.

അന്നത്തെ ഹിറ്റ് പാട്ട് “മൌനമേ നിറയും”.. രണ്ടു തവണ പാടി നോക്കി. എന്നിട്ട് സ്റ്റേജിന്റെ പിന്നേ പോയി റെഡിയായി നിന്നു.

എനിക്ക് ബാഡ്ജ് 40 (ഈശ്വരാ എന്തോരം പാട്ടുകാരാ)#39 “ വി എസ് സുജിത്ത് “ എന്ന് വിളിച്ചപ്പോള്‍ വല്യേ തലയും ചെറ്യെ ഉടലുമായി ഒരു ചെക്കന്‍ കേറി.
“മൌനമേ...” അതങ്ങു കേറുകയാണ് എഫ് 16 വിമാനം പാറിക്കേറുന്ന കൃത്യതയോടെ. അതു കഴിഞ്ഞു.

#40 “ദേവന്‍” എന്നു വിളി. ആരും വന്നില്ല. ദേവന്‍ പിന്‍െ പാടിയുമില്ല.

ആ സുജിത്ത് പാട്ടു നിര്‍ത്തിയുമില്ല. പോയ മത്സരരത്തിനെല്ലാം അവാര്‍ഡുകള്‍ വാരിക്കൂട്ടി, ഡോ. ബാലമുരളീകൃഷ്ണയുടെ പ്രിയ ശിഷ്യനായി, ശരത്തെന്ന സിനിമാ സംഗീത സംവിധായകനായി, അവാര്‍ഡുകള്‍ അവിടെയും വാങ്ങി...

ബാബു said...

മറ്റുചിലപാട്ടുകള്‍

ശിവകരുട - കൊച്ചുകൊച്ചു സ്വപ്നങ്ങള്‍
പ്രപഞ്ചങ്ങള്‍ സാക്ഷി - പാഥേയം
ഹൃദയത്തിന്‍ രോമാഞ്ചം - ഉത്തരായനം

Ramakrishnan(രാമകൃഷ്ണന്‍‌) said...

ദേവരാഗം,
യേശുദാസ് നന്നായി പാടും എന്നത് കൊണ്ട് മാത്രം വേറെയാരും പാടാതിരിക്കേണ്ട ആവശ്യമില്ലല്ലോ!
അത് കൊണ്ട് ആ പഴയ ‘മൌനമേ‘ പുതിയ ബ്ലോഗില്‍ പുനര്‍ജ്ജനിക്കട്ടെ, ഉടനെ.

ബാബു,
നന്ദി. ‘പ്രപഞ്ചങ്ങള്‍ സാക്ഷി‘-യിലെ ആദ്യത്തെ paragraph മാത്രമാണ്‍ ശുഭപന്തുവരാളി. ‘ഹൃദയത്തിന്‍ രോമാഞ്ചം‘ കേട്ടിട്ടില്ല.
ട്രെയിനിംഗ്‌ വീലുകള്‍ സുന്ദരന്‍ കഥ. ഞാന്‍ ഇപ്പൊഴേ പല ബ്ലോഗുകളും കണ്ട് തുടങ്ങുന്നുള്ളൂ.

ദേവന്‍ said...

devanandpillai അറ്റ് ജീമെയില്‍ ഡോട്ട് കോമില്‍ ഒരു മെയില്‍ വിട്ടാല്‍ ഹൃദയത്തിന്‍ രോമാഞ്ചം അയച്ചു തരാം. അതൊരു നെഞ്ചു തകര്‍പ്പന്‍ കവിതയാണ്, ജി. കുമാരപിള്ള സാറിന്റെ.

parajithan said...

ദേവാ, 'ഹൃദയത്തിന്‍ രോമാഞ്ച'ത്തെപ്പറ്റി വായിച്ചപ്പോള്‍ പഴയൊരോര്‍മ്മ. ഗായകനായ ഒരു സുഹൃത്ത്‌ ഒരിക്കല്‍ ഈ പാട്ട്‌ പാടിക്കേള്‍പ്പിച്ചു. ചങ്ങാതിക്ക്‌ രാഘവന്‍ മാഷിനെ നല്ല പരിചയം ഉണ്ടായിരുന്നു. മാഷിന്റെ ആലാപനത്തെ അതേ പടി അനുകരിച്ചായിരുന്നു അയാള്‍ പാടിയത്‌. അരവിന്ദന്റെ സിനിമയില്‍ വന്നതിനെക്കാളേറെ ഭാവസാന്ദ്രമായിരുന്നു ആ ആലാപനം. പിന്നീട്‌ യേശുദാസ്‌ പാടിയത്‌ കേട്ടപ്പോഴൊക്കെ അതിനു മുകളിലൂടെ കാതില്‍ വീണുകൊണ്ടിരുന്നു, രവിയുടെ ആലാപനം.

രാംകി, 'ലളിത്‌' രാഗം ശുഭപന്തുവരാളി തന്നെയാണല്ലോ?

ദേവന്‍ said...

രാഘവന്‍ മാസ്റ്റര്‍ പാടി കേട്ടിട്ടില്ല ഞാന്‍ പരാജിതാ. (രവി മൂപ്പര്‍ ഇപ്പോഴും ചുറ്റുവട്ടത്തൊക്കെയുണ്ടെങ്കില്‍ ഹൃദയത്തിന്‍ രോമാഞ്ചത്തിന്റെ ഒരു ബ്ലോഗ്‌ പാട്ട്കാസ്റ്റിനു സാദ്ധ്യത ഉണ്ടാവുമോ) .

ഈ ബ്ലോഗില്‍ ഓഫ്‌ ടോപ്പിക്കിന്റെ കുറവുണ്ടെന്നല്ലേ വിശ്വം മാഷ്‌ പറഞ്ഞത്‌, ദാ ഇരിക്കട്ട്‌ ഒരെണ്ണം. സിനിമാപ്പാട്ടുകളായി ഉപയോഗിക്കപ്പെട്ട കവിതകള്‍ കുറവാണെന്നത്‌ സങ്കടകരമായ കാര്യം. കവികള്‍ പലരും സിനിമക്കുവേണ്ടി ഗാനങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും അവര്‍പോലും കവിതകളെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ഓ എന്‍ വി യുടെ "സൃഷ്ടി" പിന്നെ ഒരുവട്ടം കൂടി, ജീയുടെ സൂര്യകാന്തി അങ്ങനെ നാലഞ്ചെണ്ണം മാത്രം.

അഭയത്തിനുവേണ്ടി ജി യുടെ "ശ്രാന്തമംബരം" (സാഗരഗീതം) സിനി മ്യൂസിക്കാകാന്‍ പോകുന്നെന്ന് കേട്ടപ്പോള്‍ വയലാര്‍ ഇങ്ങനെ പറഞ്ഞത്രേ " (ദക്ഷിണാമൂര്‍ത്തി) സ്വാമി വലിയ പാചകക്കാരനായിരിക്കാം, പക്ഷേ പാറക്കഷണങ്ങള്‍ കൊണ്ട്‌ കഞ്ഞി വയ്ക്കാന്‍ പറഞ്ഞാല്‍ അദ്ദേഹം കുഴങ്ങിപ്പോകുകയേയുള്ളു". സ്വാമി ആരാ ടീം, മൂപ്പര്‍ വച്ചു, കഞ്ഞിയല്ല, അസ്സല്‍ പാല്‍പ്പായസം. ആ പാട്ടിനെ തപ്പുകയാണ്‌, രാമകൃഷ്ണന്‍ മാഷോ ബഹു മച്ചാനോ അനംഗാരിയോ കിരണോ മറ്റോ പാടി ബൂലോകത്തൊന്നു പാട്ട്കാസ്റ്റ്‌ ചെയ്യിക്കാന്‍.

അനംഗാരി said...

എന്താ കഥ?ആദി പാടും.മന്‍‌ജിത് പാടും.ദാ ഇപ്പോള്‍ ദേവനും.എവിടെ ഈ സ്വരങ്ങള്‍..?കേള്‍ക്കട്ടെ.പാ‍ട്ട് പാടുന്ന പണി ഞാന്‍ പണ്ടേ നിര്‍ത്തീ.സ്വരം നന്നപ്പോഴെ പാട്ട് നിര്‍ത്തുക എന്ന് കേട്ടിട്ടില്ലേ?അതുകൊണ്ട് കവിത മാത്രം എന്ന് കരുതി.പാടാതിരുന്ന് ശബ്ദമൊക്കെ ഒരു വകയായി.ദേവാ ഇനി മൈക്ക് എടുത്തോളു.ആ പാട്ട് എന്റെയും ഇഷ്ട ഗാനങ്ങളില്‍ ഒന്നാണ്.ഞാന്‍ ആദ്യത്തെ കേള്‍വിക്കാരനായി ഇതാ ഈ പന്തലില്‍ ഇരിക്കുന്നു.

ഓ:ടോ:രാമകൃഷ്ണന്റെ ഗാനങ്ങള്‍ എന്നും കേള്‍ക്കാറുണ്ട്.അഭിനന്ദനങ്ങള്‍.

parajithan said...

ദേവാ, രവി മരിച്ചിട്ട്‌ കുറെ വര്‍ഷമായി. (ആത്മഹത്യയായിരുന്നു.) 'ഹൃദയത്തിന്‍ രോമാഞ്ച'വും 'അബ്‌കെ ഹം ബിച്‌ടേ'യുമൊക്കെ മാത്രം ഇപ്പോഴും മനസ്സില്‍ മുഴങ്ങുന്നു.

വയലാറിന്റെ ആ ഡയലോഗ്‌ കേള്‍ക്കുന്നതിപ്പോഴാണ്‌. സ്വാമി വച്ച ആ പാല്‌പായസം ആവോളം കുടിച്ചിട്ടുണ്ട്‌.

ബാബു said...

"സ്വാമി താങ്കളെന്റെ കട്ടിയുള്ള കവിതയെ പഞ്ഞി പോലെ ലോലമാക്കിയല്ലൊ" എന്നോമറ്റോ ശ്രാന്തമംബരം എന്ന കവിതയെക്കുറിച്ചു മഹാകവി ജീ ദക്ഷിണാമൂര്‍ത്തിയോടു പറഞ്ഞതു തന്റെ ജീവിതത്തിലെ ഒരു ധന്യനിമിഷമായിരുന്നെന്നു അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളില്‍ പറഞ്ഞിട്ടുണ്ട്‌.

ജീയുടെ സൂര്യകാന്തി ഏതു പടത്തിലായിരുന്നു?

കുറുമാന്‍ said...

പതിവുപോലെ ഇതും ഗംഭീരം തന്നെ രാമക്രിഷ്ണന്‍ മാഷെ. പുതുവര്‍ഷമായി ഒരു അടിപൊളി പോരട്ടേ

Ramakrishnan(രാമകൃഷ്ണന്‍‌) said...

ദേവാ,
അനംഗാരി കൂടി request ചെയ്ത സ്ഥിതിയ്ക്ക്, ഇനി മടിച്ച് നില്‍ക്കാതെ ആ മൈക്ക് കയ്യിലെടുക്കൂ.

പരാജിതാ,
ഒറ്റ നോട്ടത്തില്‍ (രണ്ടാമത്തെ നോട്ടത്തിലും!) മമ്മൂട്ടിയാണോ എന്ന് തോന്നിപ്പോയി. കിടിലന്‍ ഫോട്ടൊ!

കുറുമാന്‍,
അടിപൊളി പാട്ടുകള്‍ കരോക്കെ ഇല്ലാതെ ചെയ്താല്‍ ചീറ്റും! പുതിയ പാട്ടുകളുടെ കരോക്കെ കിട്ടാന്‍ ക്ഷാമമാണ്. പലതും duet ആണ്‍ താനും. എങ്കിലും നോക്കട്ടെ.

നല്ല anecdotes. ഇനിയും പോരട്ടെ. ഓരോ composer/writer/singer-നെ കുറിച്ചും വായിച്ചറിഞ്ഞ/കേട്ടറിഞ്ഞ കാര്യങ്ങള്‍.

Kiranz..!! said...

കൃഷ്ണേട്ടാ..നിങ്ങളോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല,ശുദ്ദസംഗീതത്തിന്റെ വളര്‍ച്ചക്ക് ചെയ്ത് വയ്ക്കുന്ന ഈ പോസ്റ്റുകള്‍ ലോകം മാതൃകയാക്കാന്‍ അധികം സമയം വേണ്ടിവരില്ല.പതിവ് പോലെ രവീന്ദ്രന്‍ മാഷിന്റെ ആയാസകരമായ ഗാനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ താങ്കള്‍ കാണിക്കുന്ന ഈ താല്പര്യം ശരിക്കും അഭിനന്ദനാര്‍ഹം..!

എന്റെ കര്‍ത്താവേ,ദേവേട്ടനും പരാജിതനുമൊക്കെ ശാസ്ത്രീയ സംഗീതത്തേപ്പറ്റി കൂലംകഷമാ‍യി ചര്‍ച്ച ചെയുന്നത് കാണുന്നത് എത്ര മനോഹരമാകുന്ന ഒരു പുതുവര്‍ഷക്കാഴ്ച്കയാകൂന്നു.എംജിരാധാകൃഷ്ണന്റെ ആ പാട്ട് ദേവേട്ടന്‍ ഒന്നു കൂടി പാടണം എന്നുള്ളതാണ് ഇപ്പോഴത്തെ ഡിമാന്റ്..അതുപോട്ടേ ഈപ്പറയുന്ന സുജിത്ത് /ശരത്താണോ “ ആകാശദീപമെന്നുമുണരുമിടമായോ/താളമയഞ്ഞു” എന്ന നെഞ്ചില്‍ക്കൊള്ളൂന്ന മെലഡികള്‍ ഒക്കെ ചെയ്ത ശരത്ത് ?

ദേവന്‍ said...

അയ്യോ അനംഗാ, ആ പാട്ടെന്നല്ല ഒരുപാട്ടും പാടി ആരേയും ദ്രോഹിക്കാന്‍ പ്ലാനില്ല, നിര്‍ബ്ബന്ധിച്ചാലും പാടൂല്ല.

പുതുമോടിയില്‍ വന്യവാന്തരത്തിലോട്ട്‌ മധുചന്ദ്രാഘോഷത്തിനു പോയ അവസരത്തില്‍ എന്റെ നവവധുവിനു പാട്ടുകേള്‍ക്കണമെന്ന് തോന്നി. ഇതുപോലെ നിര്‍ബ്ബന്ധിച്ച്‌ പാടിച്ചു. രണ്ടാമത്തെ വരിയില്‍ തന്നെ അവളുടെ മുഖഭാവം മാറിയത്‌ കണ്ട്‌ ഞമ്മ നിര്‍ത്തി. എന്റെ പാട്ടുകേട്ട്‌ എന്തു തോന്നിയെന്ന് ചോദിച്ചു
"ഈ മരക്കൊമ്പില്‍ നിന്നും താഴെ പുഴയിലോട്ട്‌ ചാടാന്‍ തോന്നി. പിന്നെ ആരുമില്ലാത്ത കാട്ടില്‍ വച്ച്‌ ഞാന്‍ ചത്താല്‍ ദേവന്‍ പന്തീരാണ്ടുകാലം അഴിയെണ്ണുമല്ലോ എന്നു വച്ച്‌ ചെയ്തില്ലെന്നേയുള്ളു"

ഞാന്‍ പാടുന്നത്‌ ഇനി അടുത്ത ജന്മമുണ്ടെങ്കില്‍ അന്ന്.


ബാബു മാഷേ,
ജീയുടെ സൂര്യകാന്തി സത്യന്‍ അന്തിക്കാടിന്റെ അടുത്തടുത്ത്‌ എന്ന പഴയ ചിത്രത്തിലാണ്‌. രവീന്ദ്രന്റെ സംഗീതം. സത്യന്‍ എഴുതിയ "ഇല്ലിക്കാടും ചെല്ലക്കാറ്റും" എന്ന നല്ല ഒരു പാട്ടും അതിലുണ്ട്‌.

ആര്‍ കെ,
രൂപത്തില്‍ മാത്രമല്ല പരാജിതന്റെ ശബ്ദത്തിനും (ഇന്നലെ ആദ്യമായി ഫോണില്‍ കേട്ടു) ഒരു മമ്മൂട്ടി മുഴക്കമുണ്ട്‌, ഒന്നു പാടിച്ചു നോക്കിയാലോ? പാടുമോ അതോ പാടുപെടുമോ?

കിരണേ,
അതു തന്നെ ശരത്തെന്ന സുജിത്ത്‌. ആകാശദീപം അയാളുടെ ആദ്യ പാട്ട്(ക്ഷണക്കത്ത്‌), സിന്ദൂരരേഖ എന്ന ചിത്രത്തില്‍ സംസ്ഥാന അവാര്‍ഡ്‌ കിട്ടിയിട്ടുണ്ട്‌,
പവിത്രത്തിലെ പാട്ടുകള്‍ക്കും എന്തോ പുരസ്കാരം കിട്ടി.

Ramakrishnan(രാമകൃഷ്ണന്‍‌) said...

kiranz,
പാട്ടിന്റെ ഹരം ഇങ്ങനെ കുറേ ചര്‍ച്ചകളും കൂടലുകളും തന്നെയാണ്. ആളുകള്‍ കൂടും തോറും ചര്‍ച്ച കൊഴുക്കും.

ദേവരാഗം,
വാമഭാഗത്തിനോടുള്ള risk-free approach ബ്ലോഗില്‍ ആവശ്യമുണ്ടോ? ചുമ്മാ weight ഇടാതെ പാടൂ. ബ്ലോഗുകള്‍ ശബ്ദമയമാകട്ടെ. (പരാജിതനോടും കൂടിയാണ് പറയുന്നത്!)

parajithan said...

രാംകി മാഷെ, നമ്മളെ നിലംപരിശാക്കിക്കളഞ്ഞല്ലേ? :) (ഈ മമ്മൂട്ടിയൊക്കെ വെറും മേക്കപ്പല്ലേ?:))
വിദ്യയുടേതായി ദേവന്‍ പറഞ്ഞ ഡയലോഗ്‌ അദ്ദേഹത്തിന്റെ ഭാവനാസൃഷ്ടിയാണെന്നേ. :) പുള്ളിയുടെ ശബ്ദം ഗംഭീരമാണെന്നു ഞാന്‍ പറയുന്നതിനു മുന്‍പേ എന്നെ ഗുലാനിട്ടു വെട്ടിക്കളഞ്ഞു.

ദേവന്‍സ്‌, യാതൊരു ഔചിത്യവുമില്ലാത്ത ആളാ ഞാന്‌. പാടിക്കളയും. കേള്‍ക്കുന്നവര്‍ പാടുപെടുമെന്നതുറപ്പ്‌! :)

ശരത്ത്‌ ഇപ്പോള്‍ അധികം സിനിമാപ്പാട്ടൊന്നും ചെയ്യുന്നില്ലെന്നു തോന്നുന്നു. ഉവ്വോ? പരസ്യചിത്രങ്ങള്‍ക്ക്‌ സംഗീതം ചെയ്യുന്നയാളെന്ന നിലയില്‍ മദ്രാസില്‍ നല്ല പേരുണ്ട്‌ അദ്ദേഹത്തിന്‌. മൂന്നു വര്‍ഷം മുമ്പ്‌ ഒരു ചെറിയ വര്‍ക്ക്‌ ചെയ്യാനായി കണ്ടിരുന്നു. വിശദമായി പരിചയപ്പെട്ടതൊന്നുമില്ല. എങ്കിലും ആ മനസ്സില്‍ നിന്ന് കീ ബോര്‍ഡിലേക്ക്‌ സംഗീതമെത്തുന്ന രംഗം കാണാനും കേള്‍ക്കാനും പറ്റി. വളരെ നല്ലൊരു സംഗീതജ്ഞന്‍ മാത്രമല്ല, ഏതു കാര്യവും സുന്ദരമായ നര്‍മ്മം ചേര്‍ത്തു പറയുന്ന സരസനുമാണ്‌ അദ്ദേഹം.