Wednesday, December 20, 2006

Arikil nee undaayirunnenkil (അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍)

Lyrics Download this
Music: Devarajan (ദേവരാജന്‍ മാസ്റ്റര്‍)
Lyrics: O.N.V.Kurup (ഒ.എന്‍.വി.കുറുപ്പ്)
Movie: Neeyethra Dhanya (നീയെത്ര ധന്യ)

Any idea about the raga? Kambhoji?

19 comments:

Cibu C J (സിബു) said...

ഈ ഐഡിയ കൊള്ളാം. സപ്തസ്വരയെ ഒരു രാഗം കണ്ടുപിടിക്കുന്ന മത്സരമാക്കൂ. ബുദ്ധിമുട്ടുള്ളവയാണെങ്കില്‍ മള്‍ട്ടിപ്പിള്‍ ചോയ്സായിക്കോട്ടേ :)

സു | Su said...

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചു പോയീ...

എനിക്ക് രാഗമൊന്നും അറിയില്ല. :)വേണമെങ്കില്‍ എവിടെയെങ്കിലും നോക്കി കണ്ടുപിടിക്കണം.

Ramakrishnan(രാമകൃഷ്ണന്‍‌) said...

സിബു,
നാല് പേര്‍ കമന്റ് ഇടുമെങ്കില്‍ ഒന്നല്ല പത്ത് ചോയ്സ് തരാന്‍ ഞാന്‍ റെഡി!

സു, എന്റെ നാട്ടുകാരീ, കമന്റിന്‍ നന്ദി.

Cibu C J (സിബു) said...

അറം പറ്റുന്ന വര്‍ത്തമാനം ഒന്നും പറയല്ലേ രാമാ... കുറച്ച് കമന്റ് മതിയെങ്കില്‍, നീ മള്‍ട്ടിപ്പില്‍ ചോയ്സിട്ട്‌ പീസി തോമാസായിപ്പോകും. ഇവിടത്തെ ഓഫടി നെ പറ്റി കേട്ടിട്ടില്ലേ? ആദീ, ദില്‍ബാ, ഓടിവായോ...

Inji Pennu said...

ഈശ്വരാ! എന്താണിവിടെ സംഭവിക്കുന്നെ? ആദ്യം പെരിങ്ങ്സായിരുന്നു, ഇപ്പൊ യൂ റ്റൂ സിബുചേട്ടാ‍ാ? നിങ്ങളൊക്കെ തമാശ പറഞ്ഞു തുടങ്ങിയാല്‍ പിന്നെ ദില്‍ബുവും ആദിയും വക്കാരിജിയും പച്ചാളവും ഒക്കെ ഇനി ശ്ലോകങ്ങളും സാല്വദോറിന്റെ പടങ്ങളെക്കുറിച്ചും യൂണിക്കോഡിനേപ്പറ്റിയും സംസാരിച്ചു തുടങ്ങുമൊ?
അതോ പുതുവവര്‍ഷത്തില്‍ എന്തെങ്കിലും ഒക്കെ സംഭവിക്കുമായിരിക്കും എന്നുള്ള എന്തിനേയേങ്കിലും സൂചനയോ ഈ കുടമാറ്റം? ഭഗവതീ! എന്തെല്ലാം കാണണം..ഹല്ലോ രാമകൃഷണ്‍ ചേട്ടാ നൈസ് റ്റു മീറ്റ് യൂ..:) പാട്ടൊക്കെ ഞാന്‍ എപ്പോഴും കേക്കാറുണ്ട്. ഒരേ ഒരു രാഗത്തിനെക്കുറിച്ച് മാത്രമേ എനിക്ക് അറിയാവൂ.. അതൊരു ജീവിയുടെ പേരു വെച്ച് തുടങ്ങുന്നതിനാല്‍, ആ വകയൊന്നും ഇവിടെ വിലപ്പോവില്ലാത്തതുകൊണ്ടും സൈഡ് പറ്റി കേക്കാനേ ഇപ്പോള്‍ നിവൃത്തിയുള്ളൂ...പിന്നെ മള്‍ട്ടിപ്പിള്‍ ചോയ്ദിട്ടാല്‍ എപ്പൊ കുത്തി എന്ന് ചോദിച്ചാല്‍ മതി....

Adithyan said...

സിബ്വേ, ന്നെ വിളിച്ചോ?

ഇത്തവണ ക്രിസ്മസിന് ഷിക്കാഗോയില്‍ എവിടെയാരിക്കും നല്ല പരിപാടികള്‍? :)

ദിവാ, സൊലീറ്റയെ അന്വേഷണം പറയണേ...

രാമകൃഷ്ണാ, സംഗീതത്തെപ്പറ്റി യാതൊരു ബോധോമില്ലാത്തോണ്ടാ ഈ ഓഫടി. തല്ലരിത്.

Ramakrishnan(രാമകൃഷ്ണന്‍‌) said...

inji penne,
സിബുവിന്റ്റെ ഉള്ളിലും ഒരു തമാശക്കാരനുണ്ട് എന്ന് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ!

എന്തായാലും എനിക്കിഷ്ടപ്പെട്ടു. ഒന്ന് നീട്ടി വിളിക്കാന്‍ ചിലര്‍. ഉടനെ ചാടിക്കേറി വിളി കേള്‍ക്കാന്‍ വേറെ ചിലരും! unicode ki jai ho!

evuraan said...

ബാബു ആന്റ്‌ണി ഇനി കോമഡി റോള്‍ ചെയ്‌താുലും ഇതേ എഫക്ടായിരിക്കുമോ ആവോ..?

Inji Pennu said...

സംശയം ഉണ്ടായിരുന്നു രാമകൃഷ്ണന്‍ ചേട്ടാ..
പലപ്പോഴും സംശയം ഉണ്ടായിരുന്നു. എന്തൊക്കെയാണെങ്കിലും സിബു ചേട്ടന്‍ ഒരു തൃശൂര്‍ക്കാരന്‍. അവിടത്തെ കാറ്റേറ്റ് നൈസര്‍ഗ്ഗികമായി കിട്ടിയ തമാശയുടെ കുറച്ച് തന്മാത്രകളെങ്കിലും ഉരുകി കൂടി എവിടെയെങ്കിലും ആ മാ‍ന്യദേഹത്ത് എവിടെയെങ്കിലും കാണുമെന്ന്...(സോറി, ആ ബ്യൂട്ടി സ്പോട്ടിനെക്കുറിച്ചാല്ല എന്റെ പരാമര്‍ശം എന്ന് വ്യക്തമാക്കി കൊള്ളട്ടെ!) :-)

വിശ്വപ്രഭ viswaprabha said...

ദെന്താദ്? ആദീ, ദില്‍ബൂ? ശ്രീജിത്തേ,
പശ്ച്ചാത്താളമേ.........

ആചാര്യന്റെ വിളി കേട്ടില്ലെന്നുണ്ടോ?

ഇങ്ങനെ ഓവറു തികയ്ക്കാന്‍ മുട്ടിമുട്ടിനില്‍ക്കാതെ ഇവിടെന്താ ഒരു ബൌണ്ടറിയും സിസ്കറും അടിക്കാന്‍ ചുണക്കുട്ടികളൊന്നും ഇല്ലെന്നുണ്ടോ?

മക്കളേ, ഓടിവാടാ, ദാ തീറ്റ!


അനുരാഗമല്ല, രാഗം.
കംബോസ്റ്റല്ല, കാംബോജി.

ഡാലി said...

വല്ല കാര്യവുമുണ്ടായിരുന്ന രാമകൃഷ്ണാ, കമന്റിനെ കുറിച്ച് പറയാന്‍! ഇനി കഷ്ടപെട്ട് എഴുതി നോക്കി രാഗം കണ്ടുപിടിക്കുന്ന പാട്ടുകളുടേയും, റിഹേഴ്സലുകള്‍ ഏറെയെടുത്ത് ചെയ്യുന്ന ഫ്യൂഷ്യന്റേയും ഗതി എന്താവും ഈശ്വരാ? ഒരു കാര്യം ഉണ്ട് രാമകൃഷ്ണന്‍ ശരിക്കും ബോറടിക്കുമ്പോള്‍ ഓഫ് കമന്റുകള്‍ വച്ച് ഒരു രാഗവിസ്താരം നടത്താം. ഓഫ് വീരന്‍ ദേവരാഗം എവിടെ? ദില്ബാ, നീയിതു കാണുനില്ലേ? ആളിലാതെ ഒരു ഗോള്‍ പോസ്റ്റ്?

ഓണ്‍: ഈ പാട്ട് ഒരുപാട് പേര്‍ പാടി പല പല രാഗത്തില്‍ താളത്തില്‍ കേട്ടത് കോണ്ടാണവൊ അത്ര ഇഷ്ടായില്ല. പാടിയപ്പോള്‍ ഏതോ ഒരു രാഗത്തില്‍ നിര്‍ത്താന്‍ ശ്രമിച്ച പോലെ തോന്നി. ദേവരാജന്‍ മാസ്റ്റര്‍ ഒരു രാഗത്തില്‍ കമ്പോസ് ചെയ്താലും ചില ഭാത്തൊക്കെ നല്ല വ്യത്യാസമായി പാടിപ്പിക്കും എന്നൊക്കെ എവിടെയോ വായിച്ച പോലെ.

ആ രാഗം പറയുന്ന മത്സരം ഒരു ബുദ്ധിയാണ്ട്ടൊ. പ്രത്യേകിച്ചും ഇന്ത്യാ ഹെറിട്ടേജ് മാഷ് സംഗീതത്തെ ശാസ്ത്രീയമായി അദ്ദേഹത്തിന്റെ ബ്ലോഗില്‍ വിശദീകരിക്കുന്നുണ്ട്. അവിടെ 2 രാഗം വിശദീകരിച്ച് കഴിയുമ്പോള്‍ ഇവിടെ ഒരു മത്സരം. ആദ്യമദ്യമൊക്കെ ചോയ്സ് കൊടുക്കാം. കണ്ണടച്ച് കുത്താന്‍ ഞാനും വരാം :)

അപ്പോള്‍ ഇനി അനുഭവിക്കാനുള്ളത് അനുഭവിക്കാ. ഓഫന്മാരേ സ്വാഗതം

ദേവന്‍ said...
This comment has been removed by a blog administrator.
ദേവന്‍ said...

ഡാലിയമ്മ ഇതെവിടെ പോയി നിന്നാ ഒളിച്ചേന്നു പറഞ്ഞ്‌ എന്നെ വിളിച്ചേന്നു തപ്പി തപ്പി വന്നു ചാടിയത്‌ ഒരു സിംഹത്തിന്റെ മടയില്‍!! രാമകൃഷ്ണന്റെ ബ്ലോഗ്‌ ഞാന്‍ ആദ്യമായി കണ്ടു. ഇനി ഇതിന്റെ ഒരറ്റം കാണുന്നതുവരെ മറ്റൊരു ബ്ലോഗ്ഗിലോട്ടുമില്ല.

ഒരു താരാട്ടു പാട്ടുപോലും വശമില്ല, പക്ഷേ കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്‌, എല്ലാ പാട്ടും.

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍.. ദേവരാജന്‍ മാസ്റ്റര്‍ അവസാനം ചെയ്ത പാട്ടുകളില്‍ ഒന്ന്. ഒരു മാത്ര എന്നു നീട്ടിപ്പാടുമ്പോള്‍ ഒരു മാത്ര മാത്രം എന്ന ഫീല്‍ എങ്ങനെ തരണമെന്ന് പിടികിട്ടുവാന്‍ അഞ്ചു ദിവസം മാസ്റ്റര്‍ ആ രണ്ടു വരി പാടിപ്പാടി നോക്കിയത്രേ (ഹിന്ദു പത്രത്തില്‍ പണ്ടെന്നോ വായിച്ചത്‌)

എനിക്കു രാഗങ്ങളുടെ ടെക്നിക്കല്‍ വശം ഒരു പിടീം ഇല്ല, ചില പാട്ടൊക്കെ തിരിച്ചറിയുന്നത്‌ സാമ്യം നോക്കിയിട്ടാണ്‌. ഉദാ:
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍...
പാരിജാതം തിരുമിഴി തുറന്നു..
ഇശല്‍ തേന്‍ കണം ചോരുമീ..
വരുവാനില്ലാരുമീ വിജനമേെവഴി
എറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത്‌.
ഹരികാംബോജി രാഗം പഠിക്കുവാന്‍ ഗുരുവായൂ..

അപ്പോ ഹരികാംബോജി ആണോ രാഗം എന്നു ചോദിച്ചു നോക്കും.

ഉറപ്പാണോടേ എന്നാരങ്കിലും തിരിച്ചു ചോദിച്ചാല്‍ ഞാനോടും, അത്ര ആധികാരികമാ ഞമ്മന്ററിവ്‌.

കുറുമാന്‍ said...

പാട്ട് കേള്‍ക്കുന്നതിന്റെ അത്ര താത്പര്യം സത്യമായും കള്ളുകുടിക്കുമ്പോള്‍ വരെ കിട്ടില്ല. പക്ഷെ എല്ലാ പാട്ടുമില്ല, തിരഞ്ഞെടുത്ത ചില പാട്ടുകള്‍, പഴയ പാട്ടുകള്‍ തിരഞ്ഞെടുക്കാതെ തന്നെ ഇഷ്ടം.

വിശ്വേട്ടന്റേയും, ദേവേട്ടന്റേയും, കമന്റു കണ്ട് ഇവിടെ വന്ന് പാട്ടു കേട്ടപ്പോള്‍, ഒരു കാര്യം തീര്‍ച്ചയാക്കി. ഇനി ഇവിടെ നിന്നും പോകുന്ന പ്രശ്നമില്ല......രാമേട്ടാ, രാമേട്ടാ, പോരട്ടങ്ങനെ, പോരട്ടെ

Ramakrishnan(രാമകൃഷ്ണന്‍‌) said...

ഏവൂരാന്‍,
ഇപ്പൊള്‍ സിബുവിനെ ഓര്‍ക്കുംബോള്‍ മനസ്സില്‍ ബാബു ആന്റണിയുടെ മുഖം തെളിഞ്ഞ് വരുന്നു. ഹാ കഷ്ടം!

ഡാലി,
ഇത്തരം കമ്മെന്റ്സ് ആണ്‍ ഞാന്‍ പ്രതീക്ഷിക്കുന്നത്. വളരെ നന്ദി. അവസാനത്തെ മൂന്നാലു പാട്ടുകള്‍ എനിക്കും വല്യ തൃപ്തി പോരാ. re-record ചെയ്യാന്‍ മാത്രം enthu ഇല്ല താനും.

ദേവരാഗം, കുറുമാന്‍,
നന്ദി. വീണ്ടും വരിക!

Cibu C J (സിബു) said...

ഇഞ്ചിയേ എന്നെ ഒന്ന്‌ വേറുതേ വിട്ടേക്കണേ... അബദ്ധത്തില്‍ സംഭവിച്ചതാണേ. എന്റെ മുഖത്തെ മറുകിന് ഇനി കണ്ണുതട്ടാതിരിക്കാനായി ഒരു ബാന്റേഡ് അടുത്തൊട്ടിച്ചാലോ? പണ്ടാരം.. അതൊട്ടിച്ചാ പിന്നെ തിന്നാന്‍ വായ തുറക്കാന്‍ പറ്റാതാവും.

ദേവരാ‍ഗം പറഞ്ഞപോലെ തന്നെയാണ് എന്റേയും കാര്യം. ഈ ക്ലാസിക്കലുകാര്‍ക്കൊക്കെ അവരുടെ പാട്ടിന്റെ ഇടയില്‍ രാഗത്തിന്റെ പേരുപറഞ്ഞില്ലെങ്കില്‍ എന്തോ ഒരു അസ്കിതയുണ്ട്. അതുകൊണ്ട്‌ പലപ്പോഴും സംഗതി എളുപ്പമാവും.

ഉമേഷേ, കേട്ടില്ലേ.. ഞാനിപ്പോ ബാബു ആന്റണിയാണ്.

Unknown said...

യു.ഏ.ഈ ഓഫ് തൊഴിലാളികളുടെ അവധി ദിനമായ വെള്ളിയാഴ്ച സിബുച്ചേട്ടന്‍ മുഴക്കിയ ഈ യുദ്ധകാഹളം മിസ്സായിപ്പോയി. അല്ലെങ്കില്‍ ഇവിടെ കബന്ധങ്ങള്‍ ചവിട്ടി നടക്കാന്‍ പറ്റില്ലായിരുന്നു. അഗലേ ബാര്‍ ദേഖേങ്കേ... അകലെയുള്ള ആ ബാറിലൊന്ന് പോയി നോക്കട്ടേന്ന്. :-)

കുറുമാന്‍ said...

മിനിഞ്ഞാന്നു മുതല്‍ കമന്റിടാന്‍ ശ്രമിക്കുന്നതാ, എപ്പോഴും ഒരു തടസ്സം.

ഇന്ന് എന്തു വന്നാലും കമന്റിട്ടേ തീരൂന്നു കരുതി ട്രൈ ചെയ്യുന്നു രാമകൃഷ്ണന്‍ മാഷെ.

ഈ പരിപാടി കൊള്ളാം. രാഗമൊന്നുമറിഞ്ഞില്ലെങ്കിലും, പാട്ട് ആസ്വദിക്കാനറിയാം. നന്നായി പാടിയിരിക്കുന്നു. അടുത്തത്, അടിക്കടി പോരട്ടെ. പത്തല്ല, നൂറായാലും നല്ലത് തന്നെ.

Ramakrishnan(രാമകൃഷ്ണന്‍‌) said...

കുറുമാന്‍,
താങ്കളുടെ persistence-ന്‍ നന്ദി. ഇത് കുറച്ച് പേര്‍ക്ക് ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നത് തന്നെയാണ്‍ വീണ്ടും തുടരാനുള്ള ഏറ്റവും വല്യ പ്രചോദനം.