Sunday, November 12, 2006

kapi - Kanne kalaimane (കാപ്പി - കണ്ണേ കലൈമാനേ)

Download this
I believe this song is set to kapi. Pl. correct me if I am wrong.

Movie: Moondraam pirai (മൂന്നാം പിറൈ)
Music: Ilayaraja (ഇളയരാജ)
Lyrics: Kannadasan (കണ്ണദാസന്‍)

22 kharaharapriya janya (ഖരഹരപ്രിയ)
Aa: S R2 M1 P N3 S Av: S N2 D2 N2 P M1 G2 R2 S

Kapi is a lovely raga. Scores of malayalam and tamil film songs exist.

Sanyaasini nin punyaasramathil - Raajahamsam (സന്യാസിനി - രാജഹംസം)
Swarna mukile, swarna mukile - Ithu nhangalude katha (സ്വര്‍ണ്ണ മുഖിലേ - ഇതു ഞങളുടെ കഥ)
Varamanjalaadiya raavinte maaril - Pranaya varnnangal (വരമഞജളാടിയ - പ്രണയ വര്‍ണ്ണങള്‍)
Yadukula rathidevanevide - Rest house (യഥുകുല രതിദേവനെവിടെ - റെസ്റ്റ് ഹൌസ്)
Karimizhi kuruviye kandeela - Meesa Madhavan (കരിമിഴി കുരുവിയെ കണ്‍ടില്ല - മീശ മാധവന്‍)
Mouna sarovaramaakeyunarnnu - Savidham (മൌന സരോവരം - സവിധം)

24 comments:

വിശ്വപ്രഭ viswaprabha said...

ഇതു കീരവാണിയാണെന്നാണെന്റെ സംശയം.

ആരോഹണം:S R2 G2 M1 P D1 N3 S
അവരോഹണം:S N3 D1 P M1 G2 R2 S
(21-‌ാം മേളകര്‍ത്താ)

കാപ്പിയുടെ ജന്യം ഖരഹരപ്രിയ 22 ആണല്ലോ. ചെറിയ വ്യത്യാസമേ തോന്നൂ. എങ്കിലും കാപ്പിയ്ക്ക് എളുപ്പം തിരിച്ചറിയാവുന്ന ഒരു ഭാവം ഇല്ലേ?

(കൂടുതലൊന്നും ചോദിക്കരുത്ട്ടോ, ;)

qw_er_ty

Ramakrishnan(രാമകൃഷ്ണന്‍‌) said...

നല്ല സംശയം. ഞാന്‍ ഈ പാട്ടിന്റെ notes എഴുതി നോക്കി.
ഇത് കീര്‍വാണി അല്ല. കാരണം മേളകര്‍ത്താ രാഗങളില്‍ അന്യ സ്വരങള്‍ വരാറില്ല. ഈ പാട്ടിലാകട്ടെ G2,G3,D1,D2,N2,N3 എല്ലാം ഉണ്ട്. usually composers take the liberty of a few external notes, but in this case all these external notes are so extensively used.

theoretically, there could still be a (janya) raga that corresponds to this, but I don't know of any. we can only try to see which raga is closest to this, and that i think is (maybe) kapi.

either way, this is a true masterpiece from a genius composer.

-രാമകൃഷ്ണന്‍‌

PS: എന്തിനാണു ‘qw_er_ty‘ എന്നെഴുതുന്നത്?

Kiranz..!! said...

മാഷേ..ഇതു തന്നെയാണു നോക്കി നടന്നിരുന്നതു.സംഗീതം പഠിക്കാന്‍ ആദ്യം വേണ്ടത് അത് കേള്‍ക്കാന്‍ ഉള്ള മനസ്സാണെന്നു കേട്ടിട്ടുണ്ട്.ശാസ്ത്രീയം കേള്‍ക്കാന്‍ താല്പര്യം തോന്നുന്ന രീതിയില്‍ ഉള്ള പാട്ടുകള്‍ ആണ് ഇവിടെ കാണാന്‍ കഴിഞ്ഞത്..വളരെ നന്ദി..എന്റെതുള്‍പ്പടെ പല ബ്ലോഗും ഇവിടെ തുടങ്ങുന്നതും അതു പോലെ തന്നെ മുടങ്ങുന്നതും കണ്ടിട്ടുണ്ട്..ദയവായി ഇതു മുടങ്ങാതെ തുടരൂ..ശ്രോതാക്കള്‍ ഉണ്ടെന്ന് മാത്രം മനസിലാക്കുക..

Ramakrishnan(രാമകൃഷ്ണന്‍‌) said...

അഭിപ്രായങള്ക്ക് വളരെ നന്ദി. കുറച്ചധികം രാഗങള്‍ / പാട്ടുകള്‍ മനസ്സിലുണ്ട്. അതൊക്കെ ചെയ്യാന്‍ തന്നെയാണ്‍ പ്ലാന്‍‌.

-രാമകൃഷ്ണന്‍‌

വിശ്വപ്രഭ viswaprabha said...

നന്ദി ഭാഗവതരേ.

qw _er_ty എന്ന് (ഇടയ്ക്ക് space ഇല്ലാതെ) ഒരു കമന്റില്‍ എഴുതിച്ചേര്‍ത്താല്‍ ആ കമന്റ് സാധാരണപോലെ പിന്മൊഴി സിസ്റ്റത്തില്‍ പോവില്ല.
ആളുകളുടെ ശ്രദ്ധ അധികം പതിയാതെതന്നെ, എന്നാല്‍ ബ്ലോഗര്‍ വായിക്കുകയും വേണം എന്ന സാഹചര്യങ്ങളിലാണ് ഈ 'കൊരട്ടി’യന്ത്രം ഉപയോഗിക്കുന്നത്.

ഒരുദാഹരണം: ഉദാഹരണത്തിന് താങ്കളുടെ മറുപടിക്കമന്റും പിന്മൊഴികളില്‍ വന്നില്ല എന്നതു ശ്രദ്ധിക്കുക.
പക്ഷേ ആ ഇടയ്ക്കുള്ള സ്പേസു മൂലം ഈ കമന്റു വരും.

:)

അതുല്യ said...

വിശ്വംജി...എന്തായി ? ചതി ചതി....നേതി നേതി..

ഓഫിനു മാപ്പ്‌.

സു | Su said...

അയ്യോ...എന്റെ പാട്ട്.

നന്ദി. :)

qw_er_ty

വിശ്വപ്രഭ viswaprabha said...

ആഹാ! ‘എന്റെ’ പാട്ടോ!
അല്ലല്ല. ഇതെന്റെ പാട്ടാണ്!

അങ്ങനെ കൊതിക്കണ്ടാട്ടോ സൂ!

;-)

പിന്നെയും ഒരു കൊരട്ടി!

qw_er_ty

Anonymous said...

"കണ്ണേ കലൈമാനേ.." യില്‍ 'പീലു'വിന്റെ ഛായയും വരുന്നുണ്ട്.'കാപ്പി'യും 'പീലു'വും, കാപ്പിയും പാലും പോലെ ചേരുന്നതാണെന്ന് ഇളയരാജാ കാണിച്ചുതരുന്നു.ഉത്തരേന്ത്യയിലും ഏറെ പോപ്പുലര്‍ ആയ പാട്ട് ആണിത്.

'പീലു'വിന്റെ ആരോഹണാവരോഹണങ്ങള്‍ക്കു 'കീരവാണി'യുമായി സാമ്യമുള്ളതിനാല്‍ വിശ്വപ്രഭയുടെ സംശയം ന്യായം.

Ramakrishnan(രാമകൃഷ്ണന്‍‌) said...

സുരലോകം,
വളരെ നന്ദി.
പീലു എനിക്ക് വല്യ പിടിപാടില്ലാത്ത ഒരു രാഗമാണ്‍.
ഹിന്ദുസ്ഥാനി കുറച്ച് മനസ്സിലാക്കണം എന്നുണ്ട്. പഠിച്ചു തുടങ്ങണം.

-രാമകൃഷ്ണന്‍‌

പരാജിതന്‍ said...

രാംകി, ഇവിടെ വന്ന് പാട്ട്‌ കേള്‍ക്കാനും വിശ്വത്തിണ്റ്റെയും സുരലോകത്തിണ്റ്റെയുമൊക്കെ കമന്‍റ്‌ വായിക്കാനും എന്ത്‌ രസം!

പഴയൊരു പാട്ട്‌ 'അഞ്ച്‌ വിളക്കെടുക്കാന്‍.. അല്ലിപ്പൂമാല ചാര്‍ത്താന്‍.. അമ്പാടിക്കണ്ണനെക്കാണേണം..', കാപിയിലാണോ? "എന്ന തവം ശെയ്ത.."തിണ്റ്റെയൊക്കെ ഛായയുള്ളത്‌ കൊണ്ടുള്ള സംശയമാണ്‌.

Ramakrishnan(രാമകൃഷ്ണന്‍‌) said...

ഞാന്‍ പരാജയം സമ്മതിച്ചു! ആ പാട്ടും ഞാന്‍ കേട്ടിട്ടില്ല. ഒരു മൂച്ചിന് മലയാളവേദിയില്‍ പോയി നോക്കി. അവിടെയും കണ്ടില്ല.

പല പഴയ പാട്ടുകളും, ട്യുണ്‍ കേട്ടാലാണ്‍ ഓര്‍മ്മ വരിക. ഇതും അങ്ങിനെയാവാം.

അറിയാവുന്നവര്‍ പറയൂ.

പരാജിതന്‍ said...

എനിക്കും ട്യൂണാണ്‌ ഒോര്‍മ്മ. വരികള്‍ തെറ്റിപ്പോയതാണോ, ഇനി? എന്തായാലും "ഈരേഴു ഭുവനങ്കള്‍ പടയ്ത്തവനേ.." എന്ന ഭാഗത്തിണ്റ്റെയൊക്കെ ഛായ നന്നായുണ്ട്‌ ആ പാട്ടില്‍.

സു | Su said...

എനിക്ക് ഈ പാട്ട് വേണ്ട. എനിക്കെന്തിനാ പാട്ട്?

qw_er_ty

viswaprabha വിശ്വപ്രഭ said...

“അഞ്ചുവിളക്കെടുക്കാം...” കാപ്പി തന്നെ.

എത്രയോ വര്‍ഷങ്ങളായി തപ്പിനടക്കുകയാണ് ആ ഗാനം. മനസ്സില്‍ ആരോ ഇരുന്ന് ഇപ്പോഴും പാടുന്നുണ്ട്. പക്ഷേ പാടിക്കേള്‍പ്പിക്കാനുള്ള ധൈര്യം ഇല്ല തൊണ്ടയ്ക്ക്.

ഓര്‍മ്മയില്‍നിന്നും ഇങ്ങനെയാണ്:

അഞ്ചുവിളക്കെടുക്കാം അല്ലിപ്പൂമാല ചാര്‍ത്താം
അമ്പാടിക്കണ്ണനെ കാണേണം
അമ്പാടിക്കണ്ണനെ കാണേണം
അരയാലിലയില്‍ പെരുവിരല്‍ നുകര്‍ന്നരുളും
അന്‍‌പോറ്റിയേ ഇന്നു‍ കാണേണം
അന്‍‌പോറ്റിയേ ഇന്നു‍ കാണേണം
(അഞ്ചുവിളക്കെടുക്കാം...)

ഗോകുലമുണര്‍ത്തുന്ന മുരളിയുമായെന്റെ
ഗോശാലകൃഷ്ണനെഴുന്നെള്ളേണം
ഗോപിമാര്‍ കൊതിക്കുന്നൊരാ കായാമ്പൂവുടലുമായ്
ഗുരുവായൂരപ്പനെ കാണേണം
(അഞ്ചുവിളക്കെടുക്കാം...)

മണിമുകിലണിമെയ്യില്‍ മന്ദാരകുളിര്‍മെയ്യില്‍
മുഴുക്കാപ്പുഴിഞ്ഞു തൊഴേണം
തിരുമലരടികളില്‍ ഒരു തുളസിക്കതിരായ്
തീരുവാനിന്നെനിക്കാവേണം
(അഞ്ചുവിളക്കെടുക്കാം...)

(ചില വാക്കുകള്‍ തെറ്റിയിരിക്കാം. അറിവുള്ളവര്‍ തിരുത്തുമല്ലോ).

Vssun said...

ഒരു സംശയം:

ചന്ദനചര്‍ച്ചിത നീലകളേഭരം എന്റെ മനോഹരമേഘം
കായാമ്പൂവിലും എന്റെ മനസ്സിലും കതിര്‍മഴ പെയ്യുന്ന മേഘം ഇത് ഗുരുവായൂരിലെ മേഘം..

ഇത് കാപി ആണോ?

ഇതിലെ ചരണം (ആ തിരുമാറിലെ വനമാലപ്പൂക്കളില്‍..) ഈരേഴുഭുവനങ്ങള്‍ പടൈത്തവനേ.. എന്ന വരികളെ ഓര്‍മ്മിപ്പിക്കുന്നു..

Ramakrishnan(രാമകൃഷ്ണന്‍‌) said...

പുഴയോരം,
അത് കാപ്പി തന്നെ. മയില്പീലി എന്ന ആല്‍ബത്തില്‍ ആണത്.

Vssun said...

നന്ദി രാമകൃഷ്ണന്‍

പരാജിതന്‍ said...

വിശ്വം, വളരെ നന്ദി. പാടിക്കേള്‍പ്പിച്ചത്‌ പോലെ തന്നെയാണ്‌ തോന്നിയത്‌, വരികള്‍ വായിച്ചപ്പോള്‍.

ann said...

helloo.. reached ur blog thru Shaniyan .. aadyam kettathu "kannai kalaimane " -valare nannaayittu paddeettuntu .. ithrayum okkee pattu-ney patti ariyavunnaal aal aanalloo.. liked ur singing a lott and really appreciate the way u have mentioned the raaga and other songs tat falls under the same. very informative . happy that I visited ur blog.shall hear the rest of your songs now .. Keep going !!! sorry 4 eng comments !!! :0)..

Ramakrishnan(രാമകൃഷ്ണന്‍‌) said...

ann,
വീണ്ടും വരിക, കമ്മന്‍റ്റടിക്കുക!

Unknown said...

ഇനി ഞാന്‍ കുറച്ച് പറയാം...

റോജ- കാതല്‍ റോജാവെ
കുറൈ ഒണ്ട്രും ഇല്ലൈ, എന്ന പാട്ടിലെ തിരൈയിന്‍ പിന്‍ നിര്‍ക്കിണ്ട്രായ് കണ്ണാ എന്ന ചരണം (അതിനു മുന്നത്തേത് ശിവരഞ്ജനിയും, ശേഷമുള്ളത് സിന്ധുഭൈരവിയും)
ഓളങ്ങള്‍- തുമ്പി വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം

Ramakrishnan(രാമകൃഷ്ണന്‍‌) said...

പൊന്നമ്പലം,
താങ്കള്‍ ഒരു അടിപൊളി raga database ആണല്ലോ!

jims said...

Ramakrishnan,
just wonder, would you like to share your knowldge with the small group of people in www.myoozic.com
if so, please contact me on jimsweb@gmail.com