Sunday, November 12, 2006

hindolam - thaamara thalirani (ഹിന്ദോളം - താമര തളിരണി)

This is an old song which I used to sing for light music competitions while in college.

Download this
Album: Sarathkaala pushpangal (ശരത്‌കാല പുഷ്പങള്‍)
Lyrics: P. Bhaskaran (പി. ഭാസ്കരന്‍)
Music: Bombay S Kamal (ബോംബേ എസ്. കമാല്‍)

Hindolam is a very popular raga. Some film songs include:

Chandana manivathil - Marikkunnilla njaan (ചന്ദന മണിവാതില്‍ - മരിക്കുന്നില്ല ഞാന്‍)
Indra neelimayolum ee mizhi - Vaisaali (ഇന്ദ്ര നീലിമയോലും - വൈശാലി)
Porunee varilam chandralekhe - Kaashmeeram (പോരുനീ വാരിളം ചന്ദ്രികേ - കാശ്മീരം)
Raaga saagarame priya - Satyavaan Savithri (രാഗ സാഗരമേ - സത്യവാന്‍ സാവിത്രി)
Raaja hamsame mazhavil - Chamayam (രാജ ഹംസമേ - ചമയം)
Ven chandralekhayo-rapsara sthree - Chukku (വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ - ചുക്ക്)

7 comments:

Anonymous said...

മാഷിന്റെ ബ്ലൊഗ്‌ ഞാന്‍ കണ്ടു. മനോഹരമായിട്ടുണ്ട്‌. പാട്ടുകള്‍ എല്ലാം നന്നായിട്ടുണ്ട്‌.

എന്റെ ഒരു സംശയം ചോദിച്ചോട്ടെ? എനിക്ക്‌ രാഗങ്ങളെ പറ്റി അധികം വിവരം ഒന്നും ഇല്ല. അതു കൊണ്ട്‌ എന്റെ സംശയം മണ്ടത്തരമാണെങ്കില്‍ ക്ഷമിക്കണം.

വൈശാലിയിലെ ഇന്ദ്രനീലിമയൊളം എന്ന പാട്ട്‌ ഹിന്ദോളം എന്ന രാഗത്തില്‍ ആണെന്ന് എഴുതിയിരിക്കുന്നത്‌ കണ്ടു. ആ രാഗത്തിന്റെ ആരോഹണത്തിലും അവരോഹണത്തിലും 'പ' ഇല്ലല്ലോ. പക്ഷെ ഇന്ദ്രനീലിമയൊളം എന്ന പാട്ടില്‍ പ ഉപയൊഗിക്കുന്നുണ്ടല്ലൊ. 'ഇന്നലെ എന്‍ മുഖം നീ നോക്കിനിന്നു' എന്ന വരിയില്‍ 'ക്കി' എന്ന സ്ഥലത്ത്‌ 'പ' അല്ലെ ഉപയൊഗിക്കുന്നെ?

കാളിയമ്പി said...

അന്യസ്വരങ്ങള്‍ കടന്നു വരുന്നത് സിനിമാഗാനങ്ങളില്‍ പതിവാണ് ..
കീര്‍ത്തനങ്ങളില്‍ പോലും പലപ്പോഴും അങ്ങനെ കാണാറുണ്ട് എന്നു തോന്നുന്നു..
പലരും പാടുമ്പോള്‍ തീര്‍ച്ചയായും അങ്ങനെ തോന്നാറുണ്ട്
ഇന്ദ്രനീലിമയോലും എന്ന പാട്ടില് ഹിന്ദോളത്തിന്റെ ഛായയാണ് തോന്നുന്നത്..
എനിയ്ക്കും വലിയ പിടിപാടൊന്നുമില്ല..:)
സപ്തസ്വരങ്ങള്‍ സംശയം തീര്‍ത്തു തരണേ..ഞാന്‍ സ്ഥിരം കാണാറുണ്ട്..വളരെ നല്ല സംരംഭമാണ്.
ഒത്തിരി ഉപയോഗപ്രദമാവുന്നുണ്ടെനിയ്ക്ക്..ഒത്തിരി നന്ദി.

Ramakrishnan(രാമകൃഷ്ണന്‍‌) said...

രണ്ട് പേര്‍ പറഞ്ഞതും ശരിയാണ്‍. ‘പ‘ വരുന്നുണ്ട്. പക്ഷെ ഛായ ഹിന്ദോളം തന്നെ.
അന്യസ്വരങ്ങള്‍ വരാത്ത സിനിമാഗാനങ്ങള്‍ കുറവാണു എന്ന് തന്നെ പറയാം. പലപ്പോഴും ആ ഒരൊറ്റ നോട്ട് മതി പാട്ടിന്റെ ഭംഗി കൂട്ടാന്‍.

പാച്ചു said...

"നീല രാവിലിന്നു നിന്റെ താരഹാരമൊഴുകി,
ഓമലേ...പരിണയ യാമമായ്‌"...

-Music,Johnsonചിത്രം :ക്കുടുംബസമേതം

അതും ഹിന്ദോളം തന്നെ അല്ലേ..?

Ramakrishnan(രാമകൃഷ്ണന്‍‌) said...

‘നീല രാവില്‘ ശ്രീരാഗം ആണ്. ഹിന്ദോളം അല്ല.

ശ്രീരാഗത്തിലും ഒരുപാട് നല്ല പാട്ടുകള്‍ ഉണ്ട്.

‘എന്തരോ മഹാനുഭാവുലൂ’, ‘ഏതോ വാര്‍മുകിലിന്‍ കിനാവിലെ’, ‘കല്‍പ്പാന്ത കാലത്തോളം’ etc.

Anonymous said...

Great singing nalla pattanu.. Gopike from nandanam is also one of the hindolam

Ramakrishnan(രാമകൃഷ്ണന്‍‌) said...

thanks Sree.
if you are talking about 'gopike hrudayamoru' (ഗോപികേ ഹ്ര്‌ദയമൊരു‌), it is not hindolam. it is probably madhyamavathi (മധ്യമാവതി).
but i'll have to listen to each line to see if there are any slight variations (anya-swara - അന്യ സ്വരം) or if it is a totally different raga that is similar to madhyamavathi (മധ്യമാവതി).

the lyrics for this song contains 'hindolam' (ഹിന്ദോളം) which is a bit misleading.

രാമകൃഷ്ണന്‍‌